Sunday 15 December 2019




'എന്തിനാണ് മാഡം നിങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോയത്'; ജാക്ക് ആന്റ് ഡാനിയേലിലെ പുതിയ രംഗം പുറത്ത്

By online desk.17 Nov, 2019

imran-azhar

 

മികച്ച അഭിപ്രായം നേടി മുന്നേറുന്ന ജനപ്രിയ നായകന്‍ ദിലീപിന്റെ ജാക്ക് ആന്റ് ഡാനിയേലിലെ പുതിയ രംഗം പുറത്ത്. വ്യത്യസ്തമായ മേക്കോവറില്‍ ദിലീപ് എത്തുന്ന രംഗമാണ് പുറത്തു വന്നിരിക്കുന്നത്.

 

തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്നലെ തിയേറ്ററിലെത്തിയ ചിത്രത്തിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, അശോകന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സ്പീഡ് ട്രാക്കിന് ശേഷം എസ്എല്‍ പുരം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആക്ഷന് പ്രധാന്യമുള്ള ചിത്രമാണിത്.

 

ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സന്താനം കൃഷ്ണ രവിചന്ദ്രന്‍ ജാക്ക് ഡാനിയലിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. 2010 ല്‍ പുറത്തു വന്ന വന്ദേമാതരത്തിന് ശേഷം അര്‍ജുന്‍ സര്‍ജ മലയാളത്തില്‍ എത്തുന്ന ചിത്രാണിത്.