By Sooraj Surendran.20 Oct, 2018
കൊച്ചി: കൊച്ചിയിൽ പ്രമുഖ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ കൂടുതൽ മൊഴികൾ പുറത്ത് വരുന്നു. ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരായി പരാതി നൽകിയിട്ടുണ്ടെന്ന് നടൻ ഇടവേള ബാബു വെളിപ്പെടുത്തി. ദിലീപ് തനിക്ക് ലഭിക്കുന്ന സിനമയിലേക്കുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നുവെന്നും ഇത് സംബന്ധിച്ച പരാതിയിൽ കഴമ്പുണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കി. പരാതിയെ തുടർന്ന് താൻ ദിലീപിനോട് ഇക്കാര്യം ചോദിച്ചപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുതെന്നായിരുന്നു ദിലീപ് പ്രതികരിച്ചതെന്നും ഇടവേള ബാബു പറഞ്ഞു.
സമാന പ്രതികരണമാണ് നടൻ സിദ്ധിഖും വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യത്തെ കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുതെന്നായിരുന്നു ദിലീപ് പ്രതികരിച്ചതെന്ന് സിദ്ധിഖും പറഞ്ഞിരുന്നു.
കൂടാതെ ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനും തമ്മിൽ പരിപാടിയുടെ റിഹേഴ്സലിനിടെ വാക്ക് തർക്കം ഉണ്ടായെന്നും ഇടവേള ബാബു പറയുന്നു, ഇതേ തുടർന്ന് പിന്നീട് ദിലീപും നടിയും തമ്മിൽ വാക്ക് തർക്കമുണ്ടായെന്നും ഇടവേള ബാബു വ്യക്തമാക്കി.