Sunday 15 December 2019




പണ്ട് താൻ ബ്രൂസ് ലിയെ പോലെ സിക്സ് പാക് ആയിരുന്നു; ദിലീപ്

By Sooraj Surendran .12 Nov, 2019

imran-azhar

 

 

എസ്.എൽ. പുരം ജയസൂര്യ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആൻഡ് ഡാനിയൽ. നവംബർ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ദിലീപ് നൽകിയ അഭിമുഖമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. പീറ്റർ ഹെയ്‌നാണ് ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് സംസാരിച്ച ദിലീപ് തന്റെ പഴയ കാലത്തെക്കുറിച്ചും ദിലീപ് പങ്കുവെച്ചു.

മിമിക്രി കാലങ്ങളിലെ തീരെ മെലിഞ്ഞ രൂപത്തെപ്പറ്റി ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. പണ്ട് ഞാൻ ബ്രൂസ് ലിയെ പോലെ സിക്സ് പാക് ആയിരുന്നു. തമാശരൂപേണ ദിലീപ് പറഞ്ഞു. ദിലീപിന് വരാനിരിക്കുന്നത് ഒരുപിടി മികച്ച ചിത്രങ്ങളാണ്. റൺ വേയുടെ രണ്ടാം ഭാഗം വാളയാർ പരമശിവം, നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവ. മറ്റൊരു ചിത്രത്തിന് കൂടി രണ്ടാം ഭാഗം വരുമെങ്കിൽ അത് ജാക്ക് ആൻഡ് ഡാനിയേൽ എന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നുണ്ട്.