Tuesday 19 March 2024




ദിലീപ് ചിത്രം രാമലീല റിലീസ് മാറ്റി

By BINDU PP.04 Jul, 2017

imran-azhar



 


ദിലീപ് നായകനാകുന്ന ചിത്രങ്ങള്‍ അനിശ്ചിതത്വത്തില്‍. ജൂലൈ 7ന് തീയറ്ററുകളില്‍ എത്താനിരുന്ന രാമലീല റിലീസ് മാറ്റി വെച്ചതുള്‍പ്പെടെ മൂന്ന് ചിത്രങ്ങളാണ് കുരുക്കില്‍. രാമലീല ജൂലൈ 21ന് തീയറ്ററിലെത്തുമെന്നും സാങ്കേതിക ജോലികള്‍ ബാക്കിയുണ്ടെന്നുമാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞത്.ചോദ്യം ചെയ്യലും കൊച്ചി വിട്ടു പോകരുതെന്ന് നിര്‍ദ്ദേശവുമുള്ളതാണ് ഷൂട്ടിങിലിരിക്കുന്ന മറ്റു ചിത്രങ്ങള്‍ക്ക് തടസ്സമായത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'കമ്മാരസംഭവം' രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന 'ഡിങ്കന്‍ ത്രിഡി' എന്നിവയാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. ഡിങ്കന്‍ ത്രിഡി വിദേശത്തും ലൊക്കേഷനുണ്ട്.