Friday 16 November 2018


ദിലീപേട്ടന്റെ കേസിലെ മാഡം താനോ ? നമിത പ്രമോദ് ചോദിക്കുന്നു.......

By BINDU PP.12 Sep, 2018

imran-azhar

 

 

 

ദിലീപേട്ടന്റെ കേസിലെ മാഡം എന്നെയാക്കി ചില വാർത്തകൾ പ്രചരിച്ചത് തന്നെ ഏറെ വിഷമത്തിലാക്കിയെന്ന് നമിത പ്രമോദ്. താൻ തമിഴ് സിനിമ സെറ്റിലായിരുന്നു ആ സമയത്താണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. തനിക്കത് വലിയ വിഷയമായി തോന്നിയില്ല, എന്നാൽ തന്റെ കുടുംബം ഏറെ വിഷമത്തിലായി ഈ വാർത്ത കേട്ടപ്പോൾ. ബാലതാരമായി സിനിമയിലേക്കെത്തിയ നമിതയിപ്പോള്‍ മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് എന്നിങ്ങനെയുള്ള ഭാഷകളില്‍ അഭിനയിച്ച് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.


നമിത പ്രമോദിന്റെ വാക്കുകൾ....

 

ത്തരം കേസുമായി ബന്ധപ്പെട്ട് സ്വന്തം മകളുടെ പേര് വലിച്ചിഴയ്ക്കുമ്പോൾ അമ്മയ്ക്കും മറ്റുള്ളവർക്കും ഉണ്ടാകുന്ന പേടി ഓർത്തുനോക്കൂ. ഞങ്ങളുടേത് സാധാരണ കുടുംബമാണ്, എന്റെ പ്രായം തന്നെ എത്രയുണ്ട്? ഇങ്ങനെയുള്ള റിപ്പോർട്ടുകള്‍ കൊടുക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ അവരുമൊന്ന് ചിന്തിക്കണം, കൃത്യതയാണ് പ്രധാനമായും വേണ്ടത്.ദിലീപിനൊപ്പമുള്ള പുതിയ ചിത്രം പ്രൊഫസർ ഡിങ്കന്റെ വിശേഷങ്ങളും നമിത പങ്കുവച്ചു. മാജിക്കിന്‍റെ പശ്ചാത്തലത്തിലുളള ചിത്രമാണ് പ്രൊഫസർ ഡിങ്കനെന്ന് നമിത പറയുന്നു.അവതാർ പോലുളള സിനിമകൾ തിയറ്ററുകളിൽ അന്തം വിട്ടിരുന്ന് കണ്ടിരുന്ന താൻ പ്രൊഫസർ ഡിങ്കൻ ത്രിഡിയാണെന്ന് റാഫി പറഞ്ഞപ്പോൾ ത്രി ഡി തന്നെയാണോ?എന്ന് അത്ഭുതത്തോടെ ചോദിച്ചു. ചിത്രത്തിൽ റാഫി അവതരിപ്പിക്കുന്ന മജീഷ്യന്‍റെ മകളുടെ വേഷമാണ് .