By Bindu PP.22 Jan, 2018
പുതിയ ലുക്കിൽ ജനപ്രിയൻ വൈറലായി. താടിയെല്ലാം കളഞ്ഞ് പുതിയ ലുക്കിലാണ് ദിലീപ് എത്തിയിരിക്കുന്നത്. ദിലീപും നമിതാപ്രമോദും പ്രധാനവേഷത്തിലെത്തുന്ന കമ്മാരസംഭവത്തിന്റെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ സിനിമയില്‍ അഭിനയിക്കാനെത്തിയ ജര്‍മ്മന്‍കാരനായ ആന്‍ഡി വോണിനൊപ്പമുള്ള ദിലീപിന്റെ പുതിയ ഫോട്ടോ വൈറലാകുന്നത്.
പരസ്യ സംവിധായകനായ രതീഷ് അമ്പാട്ടിന്റെ ആദ്യ സിനിമയാണിത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്, പഞ്ചാബി താരമായ സീമര്‍ജീത് സിങ്ങ്, ബോളിവുഡ് താരമായ ആന്‍ഡി വോണ്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. 20 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.