Tuesday 19 March 2024




ദിലീപിന്റെ പുതിയ ലുക്ക് വൈറൽ !!!

By BINDU PP .22 Mar, 2018

imran-azhar

 

 


ദിലീപിന്റെ മേക്ക്ഓവർ സിനിമ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് കമ്മാരസംഭവം. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ദിലീപിന്റെ ലുക്കാണ് ഇപ്പോളെ ആരാധകരെ ആവേശത്തിലാക്കുന്നത്.കട്ടതാടിയും കട്ടിമീശയും കൂളിംഗ് ഗ്ലാസുവെച്ചുള്ള ദിലീപിന്റെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. യൂത്തന്‍മാരെ തോല്‍പ്പിക്കുന്ന ലുക്കിലാണ് ദിലീപ് എത്തിയിരിക്കുന്നതെന്നാണ് ചിത്രം കണ്ട ചിലര്‍ പറയുന്നത്.രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. മുരളീ ഗോപിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.