Tuesday 19 March 2024




ദിലീപ് അഭിനയത്തില്‍നിന്ന് മാറി നില്‍ക്കുന്നതായുള്ള വാര്‍ത്ത വ്യാജം

By BINDU PP .02 Mar, 2018

imran-azhar



 

നടി ആക്രമിക്കപ്പെട്ട കേസിൽ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ ദിലീപ് അഭിനയത്തില്‍നിന്ന് മാറി നില്‍ക്കുന്നതായുള്ള വാര്‍ത്തകളാണ് കഴിഞ്ഞ രണ്ടു ദിവസമായി ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ദിലീപുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ദിലീപ് ഇപ്പോള്‍ അഭിനയിച്ചു തീര്‍ത്തിരിക്കുന്നത് രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലാണ്. രണ്ടാഴ്ച്ചയോളമായി ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചിട്ട്.അടുത്തതായി ദിലീപ് അഭിനയിക്കുന്നത് രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ്. മാര്‍ച്ച്‌ രണ്ടാം വാരത്തിലാണ് ഇതിന്റെ ഷൂട്ടിംഗ് നിശ്ചയിച്ചിരിക്കുന്നത്. ദിലീപിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ ഒരു സംവിധായകന്‍ കഴിഞ്ഞ ദിവസം ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തി കഥ പറയുകയും ദിലീപ് അത് ചെയ്യാമെന്ന് സമ്മതം മൂളുകയും ചെയ്തിട്ടുണ്ട്.