Thursday 21 September 2017

ദിലീപിന്റെ രാമലീലയും മഞ്ജുവിന്റെ സുജാതയും ഒരേ ദിവസം തിയേറ്ററുകളിലെത്തുന്നു....

By anju.14 Sep, 2017

imran-azhar

 


മഞ്ജു വാര്യര്‍ നായികയാകുന്ന 'ഉദാഹരണം സുജാത'യും ദിലീപിന്റെ 'രാമലീല'യും ഒരേ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന്. നവാഗത സംവിധായകരായ പ്രവീണ്‍ സി ജോസഫിന്റെ ഉദാഹരണം സുജാതയും അരുണ്‍ ഗോപിയുടെ രാമലീലയും സെപ്തംബര്‍ 28നാണ് തിയേറ്ററുകളിലെത്തുന്നത്.

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് രാമലീലയുടെ റിലീസ് നീട്ടിവെക്കുകയായിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാര്‍ട്ടിന്‍ ആണ് നായിക.


സെന്‍സറിങ് പൂര്‍ത്തിയാകേണ്ട ഉദാഹരണം സുജാതയുടെ റിലീസ് തിയതിയും ഇതേദിവസം തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് തടസ്സങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ചിത്രം സെപ്തംബര്‍ 28ന് തന്നെ റിലീസ് ചെയ്യും.


വിധവയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു. മമ്ത മോഹന്‍ദാസ്, ജോജു ജോര്‍ജ്, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. നവീന്‍ഭാസ്‌കറും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് നിര്‍മാണം.