Tuesday 19 March 2024




പ്രതി ഞാനാകണമെന്ന് ഒരു തീരുമാനമുള്ളത് പോലെ :രാമലീലയുടെ രണ്ടാം ടീസര്‍ പുറത്ത്

By BINDU PP.20 Jul, 2017

imran-azhar

 



ദിലീപ് ചിത്രം രാമലീലയുടെ രണ്ടാം ടീസര്‍ പുറത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപ് അറസ്റ്റിലായിരിക്കുന്ന സമയത്താണ് അണിയറ പ്രവര്‍ത്തകര്‍ ടീസർ പുറത്തിറക്കിയിരിക്കുന്നു.സമകാലിക സംഭവങ്ങളോട് ചേര്‍ന്ന് നില്‍കുന്ന സംഭാഷണങ്ങള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരുകള്‍ ഉയര്‍ന്ന് വന്നപ്പോള്‍ മുതല്‍ രാമലീലയുടെ ഭാവിയെപ്പറ്റി നിര്‍മ്മാതാക്കള്‍ക്കും, സിനിമ പ്രേമികള്‍ക്കും ആശങ്കയുണ്ടായിരുന്നു.

 

 

ദിലീപിനെ പൂര്‍ണമായും പിന്തുണച്ചു കൊണ്ട് പുറത്തിറക്കിയിരിക്കുന്ന ടീസര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പ്രതി ഞാനാകണമെന്ന് ഒരു തീരുമാനമുള്ളത് പോലെയെന്ന ദിലീപ് കഥാപാത്രത്തിന്റെ സംഭാഷണവും, തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാകണമെന്ന മുകേഷ് കഥാപാത്രത്തിന്റെ ആത്മഗതവും ഇതിന് അടിവരയിടുന്നതാണ്.നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.