Monday 30 November 2020




ദിലീപിന്റെ പരാതിയില്‍ പാര്‍വതിക്കും, റിമയ്ക്കും, രമ്യയ്ക്കും, ആഷിഖ് അബുവിനും കോടതി നോട്ടീസ്

By geethu nair.25 Sep, 2020

imran-azhar

ചലച്ചിത്ര പ്രവര്‍ത്തകരായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രേവതി, രമ്യാ നമ്പീശന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്ക് കോടതി നോട്ടീസ് . നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് നടപടി. അഭിനേതാക്കളായ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയതിനെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാളുകള്‍ വിമര്‍ശിച്ചിരുന്നു. നടിമാരായ പാര്‍വ്വതി, രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി സമ്പത്ത് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ദിലീപ് പരാതി ഉന്നയിച്ചത്.