By BINDU PP.09 May, 2018
ജനപ്രിയ നായകൻ ദിലീപിന്റെ മകൾ മീനാക്ഷി നീറ്റായി നീറ്റ് പരീക്ഷ എഴുതി. സിനിമയിലേക്ക് വരുന്നതിനായുള്ള കാത്തിരിപ്പിലാണ് ഓരോ മലയാളികളും. എന്നാൽ തന്റെ മകൾ ഡോക്ടറാകുമെന്നാണ് ദിലീപ് പറയുന്നത്. ഇക്കഴിഞ്ഞ മെഡിക്കല്‍ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) മീനാക്ഷിയും എഴുതിയിരുന്നു.ദിലീപേട്ടാ മീനാക്ഷി നീറ്റ് എക്സാം എഴുതി എന്ന് കേട്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് 'അവള് നീറ്റ് ആയി എഴുതി എന്നാണ് പറഞ്ഞതെന്നായിരുന്നു താരത്തിന്റെ മറുപടി. എല്ലാവരും പ്രാര്‍ത്ഥിച്ച് ഇരിക്കുകയാണെന്നും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നമ്മള് എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാവുന്ന മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ അവളുടെ കാര്യത്തില്‍ പേരിന് മുന്നിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുളളൂ, അതുകൊണ്ട് തന്നെ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മകളോട് പറയാറുണ്ടെന്നും ദിലീപ് പറയുന്നു.