Tuesday 19 March 2024




നാനാ പടേക്കര്‍ക്കെതിരായി ഡിപിംള്‍ കപാഡിയ നടത്തിയ പരാമർശങ്ങൾ വൈറലാകുന്നു

By Sooraj S.01 Oct, 2018

imran-azhar

 

 

ലൈംഗികാരോപണത്തിന്റെ നിഴലിൽ നിൽക്കുന്ന നാനാ പടേക്കറിനെതിരെ ബോളിവുഡ് താരം ഡിംപിൾ കപാഡിയ നടത്തിയ പരാമർശങ്ങൾ വൈറലാകുന്നു. നാനാ പടേക്കറിന്റെ ഭീകരമായ ഇരുണ്ടവശം താൻ കണ്ടിട്ടുണ്ടെന്നായിരുന്നു ഡിംപിൾ കപാഡിയയുടെ പ്രതികരണം. ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തന്നോട് നാനാ പടേക്കർ മോശമായി പെരുമാറിയെന്ന് തനുശ്രീ ദത്ത ആരോപിച്ചിരുന്നു. സംഭവം വിവാദമായ സാഹചര്യത്തിൽ ബോളിവുഡിലെ പ്രമുഖർ നടിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിംപിൾ കപാഡിയയുടെ നിർണായക വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിലാണ് ഡിംപിൾ കപാഡിയ പ്രതികരിച്ചത്.