Saturday 21 April 2018

ഇപ്പോഴും ദിലീപ് അത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് : ദിനേശ് പണിക്കര്‍

By BINDU PP.13 Jul, 2017

imran-azhar

 

 


കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ദിലീപിനെതിരെ വിമര്ശനങ്ങള് വന്നുകൊണ്ടിരിക്കുകയാണ്. ദിലീപിൽ നിന്ന് പലർക്കും ദുരാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വാർത്തകൾ നിറഞ്ഞു കവിയുകയാണ്. ഇതില്‍ പലരും എടുത്തു പറയുന്നത് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍ നേരിട്ട ദുരനുഭവമാണ്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറയുന്നു. "15 വര്‍ഷം മുമ്പുള്ള
 ഒരു കേസില്‍ ഇപ്പോള്‍ എന്നെ വലിച്ചിഴയ്ക്കല്ലേ എന്നാണ് അപേക്ഷ. മാധ്യമങ്ങളെല്ലാം എന്റെ കഥ പറയുന്നുണ്ട്. പക്ഷേ, ഞാനതൊക്കെ മറന്നു. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ദിലീപിന്റെ മൂന്നു പടത്തില്‍ എന്നെ വിളിച്ച്‌ അഭിനയിപ്പിച്ചിരുന്നു. തീയേറ്റര്‍ ഉദ്ഘാടനത്തിന് കാര്‍ വിട്ട് വിളിപ്പിച്ചിരുന്നു. അത്രയും അടുപ്പമുണ്ട്. പഴയ കാര്യങ്ങളൊന്നും ഞങ്ങള്‍ ഓര്‍ക്കാറില്ല- ദിനേശ് പണിക്കര്‍ പറയുന്നു.ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിലും തമ്മില്‍ കണ്ടു. അന്നത്തെ അവസ്ഥയെല്ലാം പറഞ്ഞ് കെട്ടിപ്പിടിച്ച്‌ വിഷമം പങ്ക് വച്ചിരുന്നു. ഇപ്പോഴും ദിലീപ് അത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെയും എനിക്ക് അടുത്തറിയാവുന്നതാണ്. അവര്‍ക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ശിക്ഷ അനുഭവിക്കേണ്ടതു തന്നെയാണ്. സിനിമയ്ക്കകത്തെ പല സ്ത്രീകളും ദിലീപിനെ നീചനായാണ് ഇപ്പോള്‍ കാണുന്നത്-" ദിനേശ് പണിക്കര്‍ പറയുന്നു.