Tuesday 19 March 2024




ജോഷി ദിലീപിനെ കണ്ടയുടന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു

By BINDU PP.12 Sep, 2017

imran-azhar



 

 

കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ സിനിമിയിലെ പ്രമുഖര്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട്. ദിലീപിനെ കാണാനായി ജയിലിൽ എത്തിയ ജോഷി ദിലീപിനെ കണ്ടയുടന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ജോഷി യുടെ വികാരക്ഷോഭത്തില്‍ നിര്‍വികാരനായി ഇതുവരെ പിടിച്ചു നിന്ന ദിലീപും വിതുമ്പിയെന്നാണ് സൂചന. കുറ്റം ചെയ്യാത്തതിനാല്‍ തനിക്കു വിഷമം ഇല്ലെന്നും ദിലീപ് പറഞ്ഞു. സന്ദര്‍ശക പ്രവാഹത്തിന്റെ അവസാനം ജയറാം, ഹരിശ്രീ അശോകന്‍, ഗണേഷ് കുമാര്‍ എന്നിവര്‍ എത്തിയപ്പോള്‍ മാത്രമാണ് സന്ദര്‍ശനം വിവാദമായത്. മറ്റു പലരും എത്തിയത് മാധ്യമങ്ങളടക്കം ആരും അറിഞ്ഞിരുന്നില്ല.