Wednesday 26 February 2020




സംവിധായകന്‍ കെ.ജി രാജശേഖരന്‍ അന്തരിച്ചു

By anju.22 Mar, 2019

imran-azhar

ചെന്നൈ: സംവിധായകന്‍ കെ ജി രാജശേഖരന്‍ (72) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പിന്നണി ഗായിക അമ്പിളിയുടെ ഭര്‍ത്താവാണ്.

 

1968 ല്‍ മിടുമിടുക്കി എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായാണ് മലയാള സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് എം കൃഷ്ണന്‍ നായര്‍, തിക്കുറിശ്ശി എന്നിവരുടെ പ്രധാനസഹായിയായി പ്രവര്‍ത്തിച്ചു. ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

 


പത്മതീര്‍ത്ഥം, വെല്ലുവിളി, ഇന്ദ്രധനുസ്സ്, യക്ഷിപ്പാറു ,വാളെടുത്തവന്‍ വാളാല്‍, വിജയം നമ്മുടെ സേനാനി, തിരയും തീരവും, ഇവള്‍ ഈ വഴി ഇതുവരെ, അന്തഃപുരം ,അവന്‍ ഒരു അഹങ്കാരി, സാഹസം, പാഞ്ചജന്യം, മാറ്റുവിന്‍ ചട്ടങ്ങളേ, ചമ്പല്‍ക്കാട്,ബീഡിക്കുഞ്ഞമ്മ, ശാരി അല്ല ശാരദ, മൈനാകം, ചില്ലുകൊട്ടാരം, തൊഴില്‍ അല്ലെങ്കില്‍ ജയില്‍,സിംഹാധ്വനി എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.