Tuesday 19 March 2024




മി ടൂ ക്യാംപെയ്ൻ; നടൻ അലൻസിയറിനെതിരെ ആരോപണങ്ങളുമായി ദിവ്യ ഗോപിനാഥ്‌

By Sooraj Surendran.16 Oct, 2018

imran-azhar

 

 

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ നടൻ അലൻസിയറിനെതിരെ ആരോപണം ഉന്നയിച്ച് നടി ദിവ്യ ഗോപിനാഥ്‌. അലൻസിയറുമായി ഒരു ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നെന്നും, ഈ സമയത്താണ് അലൻസിയർ തന്നോട് മോശമായി പെരുമാറിയതെന്നാണ് ദിവ്യയുടെ വെളിപ്പെടുത്തൽ ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിവ്യ പ്രതികരിച്ചത്. സെറ്റിൽ വെച്ചുണ്ടായ സംഭവത്തിൽ അലൻസിയർ തന്നോട് മാപ്പ് പറഞ്ഞുവെന്നും ദിവ്യ പറഞ്ഞു. അവള്‍ സുഖിച്ചിട്ട് ഇപ്പോള്‍ വെളിപ്പെടുത്തുകയല്ലേ എന്ന് ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഒരു തരത്തിലും വഴങ്ങി നിന്നിട്ടില്ല. നിന്നു കൊടുത്തിട്ടില്ല എന്ന ധൈര്യത്തില്‍ തന്നെയാണ് എഴുതിയത് എന്നും ദിവ്യ ഗോപിനാഥ്‌ പറഞ്ഞു. താൻ ആർക്കുമുന്നിലും വഴങ്ങിയിട്ടില്ലെന്നും, ഇനി വഴങ്ങി കൊടുക്കില്ലെന്നും ദിവ്യ പ്രതികരിച്ചു. അലൻസിയറിനെതിരെ ദിവ്യ നേരത്തെ തന്നെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്നാൽ പേര് വെളിപ്പെടുത്തിയിരുന്നില്ല.