By സൂരജ് സുരേന്ദ്രന്.03 Jan, 2022
ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തിയ 'മധുരം' എന്ന ചിത്രത്തിന് ഒടിടി റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അഹമ്മദ് കബീറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ജൂൺ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ, അർജുൻ അശോകൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരം. ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ, നിഖിലാ വിമൽ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനിടെ ചിത്രത്തിലെ നായകന്റെ പ്രവർത്തിയെ വിമർശിച്ച് കൊണ്ട് ഡോ. ബിരൺ റോയ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
മധുരത്തിൽ സാബു പറയുന്ന ഒരു ഡയലോഗുണ്ട്.
"അവൾ അടുക്കള ഭാഗത്ത് ഒന്നു തെന്നി വീണു. ഞാനവളെ നടത്തീട്ടാ കൊണ്ടു വന്നത്. ഇവിടെ സ്കാനിങ്ങിനും എല്ലാത്തിനും ഞങ്ങൾ നടന്നാ പോയേ.
കുറച്ചു കഴിഞ്ഞിട്ട് ഡോക്ടർ വന്നു പറയുവാ, അവൾ നടക്കില്ലെന്ന്"
സാബു അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പിജി ചെയുമ്പോൾ കണ്ട പാലിയേറ്റീവ് കേസുകളിൽ, വീഴ്ച കഴിഞ്ഞു തളർന്നു പോയവരുടെ history എടുക്കുമ്പോൾ അതിൽ common ആയിട്ട് കിട്ടുന്ന ഒരു ഹിസ്റ്ററിയാണ് ആശുപത്രിയിലേക്കുള്ള trasportation-നിൽ വരുന്ന ഈ ശ്രദ്ധകുറവ്.
ഒരാൾ വീഴുമ്പോൾ കൂടെ ഉള്ള സുഹൃത്തുക്കളോ, ബന്ധുക്കളോ എത്രയും വേഗം വീണ ആളെ ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമിക്കുക. സ്വാഭാവികം. അത് പക്ഷേ കിട്ടുന്ന വണ്ടിയിൽ ഇരുത്തിയും പകുതി കിടത്തിയുമൊക്കെയാവും ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണത്. വീഴ്ചയിൽ ഉണ്ടാവുന്ന ഇഞ്ചുറിയേക്കാളും വലിയ ഇഞ്ചുറിയാണ് ഈ ഒരൊറ്റ trasportation കൊണ്ട് നമ്മൾ രോഗിക്ക് നൽകുന്നത്.
വീണ ആളെ ഒരു spine immobilization board ഇൽ കിടത്തി മാത്രമേ ട്രാൻസ്പോർട്ട് ചെയ്യാവൂ. എല്ലാ ആംബുലൻസുകളിലും spine immobilization board കാണും. വീൽ ചെയറിൽ ഇരുത്തി പോലും transport ചെയ്യരുത്. മധുരം എന്ന സിനിമ മനോഹരമാണെകിലും, സാബുവിന്റെ പ്രണയം മനോഹരമാണെങ്കിലും, സാബു ഭാര്യയോട് ചെയ്തത് അത്ര മനോഹരമല്ല. Dont be like Sabu.ഹെൽമറ്റ് വെക്കുന്നതിനും, പുകവലിക്കുന്നതിനെതിരെയും മാത്രമല്ല ഇങ്ങനെയുള്ള സിനിമകളുടെ അവസാനം വീണ ഒരു രോഗിയുടെ ട്രാൻസ്പോർട്ടേഷനെ കുറിച്ച് നാല് വരിയെങ്കിലും പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.