Sunday 16 June 2019


ആരാധകന് ജന്മദിനത്തില്‍ കുഞ്ഞിക്കയുടെ അപ്രതീക്ഷിത സമ്മാനം..!

By BINDU PP.22 Jun, 2017

imran-azhar

 

 


മലയാള സിനിമയുടെ കുഞ്ഞിക്ക ആരാധകരുടെ ഒരു ഹരമാണ്. കുഞ്ഞിക്കയുടെ ആരാധകരെ ഒരുമിച്ച് നിർത്താനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ യൂത്തിന്റെ ഉള്ളിൽ ദുൽഖർ സൽമാൻ എന്ന് പറഞ്ഞാൽ സ്പന്ദനമായി മാറിയിരിക്കുന്നു. ആരാധകരെ വെറുപ്പിക്കാതെ കൊണ്ടു പോകുന്നതു തന്നെയാവാം ദുല്‍ഖര്‍ യുവാക്കള്‍ക്ക് ഇത്രയും ഹരമാവാന്‍ കാരണവും.ഇപ്പോഴിതാ സ്വന്തം ആരാധകന്റെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ് താരപുത്രന്‍ കൂടിയായ കുഞ്ഞിക്ക.ജന്മദിനത്തില്‍ ദുല്‍ഖറിനെ ആശംസ പ്രതീക്ഷിച്ച് ട്വീറ്റ് ചെയ്ത റിസ് വാന്‍ എന്ന ആരാധകനാണ് ദുല്‍ഖറിന്റെ റീട്വീറ്റ് കണ്ട് ഞെട്ടിയത്. ആരാധകന്റെ ആഗ്രഹം പോലെ തന്നെ ജന്മാദിനാശംസകള്‍ ട്വീറ്റ് ചെയ്താണ് ദുല്‍ഖര്‍ ഞെട്ടിച്ചത്. ദുല്‍ഖറിന്റെ ട്വീറ്റിന് റിസ് വാന്‍ നന്ദി പറഞ്ഞും ട്വീറ്റ് ചെയ്തിട്ടുണ്ട്.