Friday 19 July 2019




ഭീകരം, അസഹനീയം, അരോചകം, ലൂസിഫർ കണ്ട ഡോ. ബി. ഇക്ബാലിന്റെ പ്രതികരണം

By Sooraj Surendran .26 May, 2019

imran-azhar

 

 

മലയാള സിനിമയുടെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതി തീയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം നടത്തുന്ന ചിത്രമാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. ചിത്രത്തെ കുറിച്ച് രൂക്ഷ വിമർശനവുമായി പ്ലാനിങ് ബോര്‍ഡ് അംഗവും കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ ബി. ഇക്ബാല്‍ രംഗത്ത്. ലൂസിഫർ അസഹനീയവും അരോചകവുമാണെന്നാണ് ചിത്രം കണ്ട ഇക്‌ബാലിന്റെ പ്രതികരണം. സോഷ്യൽ മീഡിയകളിൽ രൂക്ഷ വിമർശനമാണ് ഇക്‌ബാലിനെതിരെ ഉയരുന്നത്. മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും, ഇക്‌ബാൽ പറഞ്ഞു. ആമസോൺ പ്രൈമിലൂടെ ലൂസിഫർ കണ്ട ഇക്‌ബാൽ ഭീകരം, അസഹനീയം, അരോചകം എന്നീ വാക്കുകൾ ഉപയോഗിച്ചാണ് ചിത്രത്തെ വിശേഷിപ്പിച്ചത്.

 

ലൂസിഫർ മലയാള സിനിമയിൽ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ പഴങ്കഥയാക്കി ജൈത്രയാത്ര തുടരുകയാണ്. 200 കോടിയേലേറെ രൂപയാണ് ലൂസിഫർ നേടിയ കളക്ഷൻ. മോഹൻലാലിൻറെ തന്നെ ചിത്രമായ പുലിമുരുഗൻ നേടിയ 150 കോടിയാണ് ലുസിഫർ മറികടന്നിരിക്കുന്നത്.