Saturday 31 October 2020




ദൃശ്യം 2 ല്‍ അഭിനയിക്കാന്‍ തയ്യാറെടുത്ത് എസ്തര്‍

By geethu nair.23 Sep, 2020

imran-azhar

ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് എസ്തര്‍ അനില്‍. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തര്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര്‍ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രമായ മിസ്സിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയിലും എസ്തര്‍ അനില്‍ അഭിനയിച്ചു കഴിഞ്ഞു.

ഷാജി എന്‍ കരുണ്‍ ഒരുക്കിയ ഓള് എന്ന ചിത്രത്തില്‍ ഷെയിന്‍ നിഗത്തിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ആണ് എസ്തറിന്റെ അടുത്ത ചിത്രം. അതിനുള്ള തയ്യാറെടുപ്പുകളിലാണ് എസ്തര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.