Tuesday 22 September 2020




ദൃശ്യം 2 ഷൂട്ടിംഗ് മാറ്റി വച്ചു

By geethu nair.08 Aug, 2020

imran-azhar

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം. സൂപ്പര്‍ഹിറ്റായി ഓടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനുണ്ടെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റി വച്ച വിവരമാണ് സംവിധായകന്‍ പങ്ക് വച്ചിരിക്കുന്നത്.

ജിത്തു ജോസഫിന്റെ വാക്കുകള്‍:
ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്, എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഒരു മാസത്തേക്ക് നീട്ടി വെയ്ക്കാന്‍ തീരുമാനിച്ചു. അടുത്ത മാസത്തെ സ്ഥിതിഗതികള്‍ അനുസരിച്ച് ഇന്‍ഡോര്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാന്‍.
ആളുകള്‍ കൂടുതല്‍ അഭിനയിക്കേണ്ടി വരുന്ന സീനുകളാണ് കോവിഡ് കാലത്ത് ചിത്രീകരിക്കുവാന്‍ ബുദ്ധിമുട്ട് എന്നാണ് ജിത്തു ജോസഫ് പറയുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് തിരക്കഥ മാറ്റി എഴുതുകയും അങ്ങനത്തെ സീക്വന്‍സുകള്‍ ഇല്ലാത്ത ഒരു തിരക്കഥയാണ് ഇപ്പോള്‍ കയ്യില്‍ ഉള്ളതെന്നും അദ്ദേഹം അറിയിക്കുന്നു.
ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴിലെ ഒരു പ്രമുഖ താരം ആയിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് ഫിലിംസ് തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനംചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിനായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.