Wednesday 18 July 2018

കുഞ്ഞിക്കയുടെ രാജകുമാരിക്ക് ഇന്ന് പുറന്തനാൾ !

By BINDU PP .05 May, 2018

imran-azhar

 

 


മലയാളത്തിന്റെ കുഞ്ഞിക്കയുടെ രാജകുമാരിക്ക് ഇന്ന് പുറന്തനാൾ. മകള്‍ക്കും ഭാര്യ അമാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം തന്നെ ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ജീവിതം നിറയ്ക്കുന്നത് മകളാണ്. തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹമാണ് മകളെന്നും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

 

ഇതാദ്യമായാണ് മകള്‍ മറിയയുടെ ചിത്രം താരം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്നത്.'ഞങ്ങളുടെ ജീവിതത്തിന്റെ സ്‌നേഹത്തിന് ആദ്യ പിറന്നാള്‍ ആശംസകള്‍. നിനക്ക് ഒരു വയസായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹമാണ് നീ. നീ ഞങ്ങളുടെ ജീവിത്തില്‍ സ്‌നേഹവും സന്തോഷവും നിറച്ചു. മറിയം മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍' -ദുല്‍ഖര്‍ കുറിച്ചു.