By BINDU PP.05 Jul, 2018
മലയാളികളുടെ കുഞ്ഞിക്ക ദുല്‍ഖര്‍ സൽമാൻ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊച്ചിയിലാണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പകുതിയോളം ലൊക്കേഷനുകൾ ഒരുങ്ങിയിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്കുന്നു. ജൂലൈ ആദ്യവാരം ദുൽഖർ ഷൂട്ടിൽ ജോയിൻ ചെയ്യും. ദുല്‍ഖറിനെ കൂടാതെ സലീംകുമാര്‍,ധര്മ്മജന് ബോള്‍ഗാട്ടി,രമേഷ് പിഷാരടി,വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സുജിത് വാസുദേവാണ് ചിത്രത്തിന് വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായിട്ടായിരിക്കും തിയ്യേറ്ററുകളിലെത്തുകാ എന്നാണറിയുന്നത്.