Sunday 22 September 2019




പേരിനൊപ്പം 'മമ്മൂട്ടി' വേണ്ട! തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

By BINDU PP .01 Jan, 1970

imran-azhar



 

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാനും, മമ്മൂട്ടിയും. മമ്മൂട്ടിയുടെ മകനായാണ് മലയാള സിനിമയിലേക്ക് ദുൽഖർ എത്തിയതെങ്കിലും തനറെതായ ഐഡന്റി ഉണ്ടാക്കാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. എന്നാൽ എന്ത് കൊണ്ട് ദുൽഖറിന്റെ പേരിന്റെ കൂടെ മമ്മൂട്ടി ഇല്ലാത്തതെന്ന് മലയാളികൾക്കിടയിലെ സംശയമാണ് . താര പുത്രന്മാരില്‍ പലരും അച്ഛന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കാറുണ്ട്. അഭിഷേക് ബച്ചന്‍ മുതല്‍ പ്രണവ് മോഹന്‍ലാല്‍ വരെയും ഇതേ കാര്യം തുടർന്ന് വരുന്നുണ്ട് . എന്നാൽ എന്ത് കൊണ്ട് മമ്മൂട്ടി എന്ന വാൾ തന്റെ പേരിന്റെ കൂടെ ചേർത്തില്ല എന്നതിന് ദുൽഖർ ആദ്യമായി മറുപടി പറയുന്നു.

 

ദുല്ഖറിന്റെ വാക്കുകൾ .....

തന്റെ കുടുംബത്തില്‍ ആര്‍ക്കും തന്നെ സല്‍മാന്‍ എന്നൊരു ലാസ്റ്റ് നെയിം ഇല്ല. എന്തുകൊണ്ട് തന്റെ പേരിനൊപ്പം സല്‍മാന്‍ വന്നു എന്ന് ചോദിച്ച്‌ കഴിഞ്ഞാല്‍, സ്‌കൂളില്‍ പോലും മമ്മൂട്ടിയുടെ മകന്‍ എന്ന പരിഗണന ലഭിക്കരുതെന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷേ കേരളത്തിലെ ഏതെങ്കിലും സ്‌കൂളിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ അത് ഉറപ്പായും സംഭവിക്കുമായിരുന്നു.എന്റെ പേര് വെറുതെ ആരെങ്കിലും വായിക്കുകയോ പറയുകയോ ചെയ്താല്‍ അത് മമ്മൂട്ടിയുമായി ബന്ധപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല.എന്റെ സിനിമകളുടെ പ്രമോഷനുവേണ്ടി അച്ഛന്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറയുന്നു .ആരെങ്കിലും ചോദിച്ചാല്‍ ഞങ്ങള്‍ രണ്ട് വ്യത്യസ്തരായ നടന്മാര്‍ ആണെന്നാണ് അദ്ദേഹം പറയുക.എന്നെക്കുറിച്ചോ എന്റെ അഭിനയത്തെക്കുറിച്ചോ ഏതെങ്കിലും അഭിമുഖത്തില്‍ അദ്ദേഹത്തോട് ചോദിച്ചെന്ന് കരുതുക, മറ്റ് നടന്മാരെക്കുറിച്ച്‌ ഞാന്‍ സംസാരിക്കില്ലെന്നോ മറ്റോ ആയിരിക്കും അദ്ദേഹത്തിന്റെ മറുപടി. അച്ഛന്റെ ഈ നിലപാട് തന്നെ ഏറെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.