Tuesday 16 October 2018



മലയാള സിനിമയുടെ കുഞ്ഞിക്കയ്ക്ക് ഇന്ന് 32-ാം പിറന്നാൾ

By BINDU PP .28 Jul, 2018

imran-azhar

 

 

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനെന്ന ഐഡന്റിയോടുകൂടി മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ദുൽഖർ സൽമാൻ. എന്നാൽ മലയാള സിഎൻമയിൽ തന്റേതായ ഇടം കണ്ടുപിടിക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. ഫ്രിക്കൻമാർക്ക് കുടുംബ പ്രേകഷകർക്കും എല്ലാം കുഞ്ഞിക്കയായി മാറാൻ ഈ നടന് സാധിച്ചുവെന്നന്താണ് ഏറ്റവും വലിയ വിജയം. ദുൽഖർ സൽമാൻ ഇന്ന് 31ആം പിറന്നാൾ ആഘോഷിക്കുന്നു. പിറന്നാൾ ദിനത്തിൽ ആശംസകളറിയിക്കാൻ സഹതാരങ്ങളും ആരാധകരും സോഷ്യൽ മീഡിയയിൽ തിരക്ക് കൂട്ടുകയാണ്. 2012 പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്‌ത ഉസ്‌താദ് ഹോട്ടൽ എന്ന ഹിറ്റ് ചിത്രം വൻ ഹിറ്റായതോടെ മലയാളത്തിലെ മുൻനിര നായകനിലേക്ക് ദുൽഖർ വളരുകയായിരുന്നു.ആറ് വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ മികച്ച കഥാപാത്രങ്ങളുമായി അദ്ദേഹം മലയാളത്തിലും ഇന്ത്യയിലൊട്ടാകെയും ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് നിരവധി ആഘോഷ പരിപാടികളാണ് കേരളത്തിലുടനീളം ആരാധകര്‍ നടത്തുന്നത്.

 

ദുല്ഖറിന്റെ വളർച്ച.....

2012 ലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ ചിത്രം. സിനിമ സാമ്പത്തികമായി വലിയ വിജയം നേടിയില്ല. എന്നാല്‍ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച ഹരിലാല്‍ എന്ന കഥാപാത്രത്തെ തേടിയെത്തി.2012 ല്‍ തന്നെ അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദിന്റെ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഫൈസി എന്ന കഥാപാത്രമായി ദുല്‍ഖര്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. 2012 ല്‍ തീവ്രം എന്ന ഹര്‍ഷവര്‍ദ്ധന്‍ ചിത്രത്തിലും ദുല്‍ഖര്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.2013 ല്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസഡ് ദേശി (ABCD) എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. അതേപോലെ ആ വർഷം .നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു.2014 ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ആറോളം സിനിമകളായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ആ വര്‍ഷം തന്നെ ബാലാജി മോഹന്റെ ‘വായ മൂടി പേസവും’ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും ദുല്‍ഖര്‍ അരങ്ങേറ്റം നടത്തിയിരുന്നു.2015 ല്‍ തമിഴില്‍ നിത്യ മേനോനൊപ്പം അഭിനയിച്ച ഓ കാതല്‍ കണ്‍മണി. അതേവർഷം ചാര്‍ളി എന്ന കഥാപാത്രത്തിലൂടെ തരംഗമായ ദുല്‍ഖറിനെ ഏറെ അനുകരിക്കപ്പെട്ടിരുന്നു. ചാര്‍ളിയിലുടെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ദുല്‍ഖറിനെ തേടിയെത്തി.2016 ല്‍ ദുല്‍ഖറിന്റേതായി റിലീസിനെത്തിയത്. രാജീവ് രവിയുടെ സംവിധാനത്തില്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ കരിയറിലെ മികച്ച കഥാപാത്രം ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നു. 2017 ല്‍ നാല് ചിത്രങ്ങളാണ് ദുല്‍ഖര്‍ നായകനായി തീയേറ്ററുകളിലെത്തിയത്. ജോമോന്റെ സുവിശേഷങ്ങള്‍, കോമ്രേഡ് ഇന്‍ അമേരിക്ക എന്നീ സിനിമകള്‍ തിയേറ്ററുകളില്‍ നല്ല അഭിപ്രായം നേടിയ ചിത്രങ്ങളായിരുന്നു. 2018 ,തെലുങ്ക് സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തി അവിടെയും തരംഗമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടായിരുന്നു ദുല്‍ഖര്‍ അഭിനയിച്ചത്.