Wednesday 18 July 2018

'കല്യാണ'ത്തിൽ ദുല്‍ഖര്‍ സല്‍മാൻ പാടിയ പാട്ട് കാണാം ....

By Bindu PP.17 Jan, 2018

imran-azhar

 

 

 

ശ്രാവണ്‍ മുകേഷിന്റെ കല്യാണത്തിൽ ദുല്‍ഖര്‍ സല്‍മാൻ പാടിയ പാട്ട് പുറത്ത്. മുകേഷിന്റെ മകൻ ശ്രാവൺ മുകേഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'കല്യാണം' . ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.വര്‍ഷയാണ് ചിത്രത്തില്‍ നായികാവേഷം കൈകാര്യം ചെയ്യുന്നത്.

 

 

ശ്രീനിവാസന്‍, സൈജു കുറുപ്പ്, ജേക്കബ് ഗ്രിഗറി, ഹരീഷ് പെരുമണ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. കല്ല്യാണത്തിന് വേണ്ടി ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ ട്രെയിലര്‍ നേരത്തെ ഹിറ്റായിരുന്നു. ഗാനത്തിന്റെ പൂര്‍ണ്ണരൂപം ദുല്‍ഖര്‍ തന്നെയാണ് പുറത്തുവിട്ടത്.