Saturday 18 August 2018

സത്യങ്ങളെല്ലാം ദുൽഖറിനറിയാം, പ്രതാപ് പോത്തൻ സിനിമയിലെ പിന്മാറ്റത്തിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് അഞ്ജലി മേനോന്‍.

By Anju N P.01 Jan, 1970

imran-azhar

അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യാനിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഉപേക്ഷിച്ച വാര്‍ത്ത സിനിമാ പ്രേമികളില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. അഞ്ജലിക്കൊപ്പം ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും തിരക്കഥ മോശമാണെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു. പ്രതാപ് പോത്തനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് അഞ്ജലിയും തുറന്നടിച്ചു.ഇപ്പോഴിതാ അക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. അന്ന് അങ്ങിനെയൊക്കെ സംഭവിച്ചത് നല്ലതിനായെന്ന തോന്നലാണ് ഇപ്പോഴുള്ളതെന്ന് അഞ്ജലി പറയുന്നു.

 

'സിനിമയില്‍ നിന്ന് ഞാനാണ് പിന്മാറിയത്. ബന്ധപ്പെട്ടവര്‍ക്കെല്ലാം സത്യമറിയാം വിവാദങ്ങളുണ്ടാകുന്നതിനും രണ്ടുമാസം മുമ്പ് തന്നെ വിട്ടിരുന്നു. അന്നേ മറന്നു കളഞ്ഞ സംഭവമാണ്. അതിനാല്‍ തന്നെ പ്രതികരിക്കണമെന്ന് തോന്നിയില്ല. എന്തിനാണ് വെറുതെ തര്‍ക്കിക്കുന്നത്. വലിയ ആശയമായിരുന്നു. നിരാശയില്ല. നന്നായി എന്നാണ് തോന്നല്‍. ദുല്‍ഖറിന് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിയാം. ഞങ്ങള്‍ തമ്മില്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു' ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി വ്യക്തമാക്കി.

 

സംവിധായകന്‍ എന്ന നിലയില്‍ പൂര്‍ണ്ണതൃപ്തി നല്‍കുന്ന തിരക്കഥയ്ക്കൊപ്പമാണ് ഇതുവരെ സംവിധാനം ചെയ്ത സിനിമകള്‍ ഒരുക്കിയിട്ടുള്ളത്. സ്വയം സമ്മര്‍ദ്ദമുണ്ടാക്കി ഒരു മോശം സിനിമ ചെയ്യാന്‍ എനിക്ക് പറ്റില്ല. പണത്തിനു വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. മലയാളത്തില്‍ വീണ്ടും സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഉള്‍ക്കൊള്ളാനാകാത്ത തിരക്കഥയില്‍ ചെയ്യാന്‍ സാധിക്കില്ല. ഒരു സ്‌ക്രിപ്റ്റ് തന്നിട്ട് അതു തന്നെ ചെയ്യണമെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഒരു വര്‍ഷമാണ് നഷ്ടമായത്. നാലോ അഞ്ചോ സിനിമകള്‍ ഇതിനുവേണ്ടി മാറ്റി വെക്കേണ്ടി വന്നുവെന്ന പ്രതാപ് പോത്തന്‍ പറഞ്ഞിരുന്നു.