By BINDU PP .01 Jan, 1970
'എന്റെ അച്ഛന് എന്നെയോ എന്റെ സിനിമയെയോ ഇന്നുവരെ പ്രമോട്ട് ചെയ്തിട്ടില്ല' ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ ഐഡന്റിയിൽ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ദുൽഖർ . എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്പേസ് കണ്ടെത്താൻ നടന് സാധിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്വാന് റിലീസിന് തയ്യാറെടുക്കുമ്ബോള്‍ സോഷ്യല്‍മീഡിയയില്‍ പുതിയൊരു ചര്‍ച്ചയ്ക്കാണ് ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശ് തുടക്കമിട്ടത്.
ദുല്‍ഖര്‍ ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത് മമ്മൂട്ടിയാണെന്നായിരുന്നു തരണ്‍ പറഞ്ഞത്. നടന് മമ്മൂട്ടി മകന് ദുല്‍ഖറിന്റെ ഹിന്ദി അരങ്ങേറ്റ സിനിമ കര്വാന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നായിരുന്നു തരണിന്റെ ട്വീറ്റ്. എന്നാല്‍ ഇത് ചര്‍ച്ചയായതോടെ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് ദുല്‍ഖര്‍.