Saturday 22 February 2020




ദുൽഖറിന് പകരം ടോവിനോ !

By BINDU PP .08 Jun, 2018

imran-azhar

 

 

ദുൽഖറിന് പകരം ടോവിനോ. 'ഓസ്‌കാര്‍ ഗോസ് ടു' എന്ന ചിത്രത്തിലാണ് ദുൽഖറിന് പകരം ടോവിനോ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനാകും നായകനെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ടൊവിനോ ആണ് നായകനെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്‌കാര്‍ പുരസ്‌കാരത്തോടനുബന്ധിച്ചാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.സിനിമാ മേഖലയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. സിനിമാ മോഹിയായ ചെറുപ്പക്കാരനായാണ് ടൊവിനോ എത്തുന്നത്. കാനഡയിലാകും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുള്ള ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ദുല്‍ഖറിന്റെ ഇപ്പോഴത്തെ സിനിമാ തിരക്കുകള്‍ കാരണമാണ് ചിത്രത്തില്‍ നിന്നും താരം പിന്‍മാറിയതെന്നാണ് സൂചന.