Wednesday 18 July 2018

'നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്തുന്നു' :ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍ നേര്‍ന്ന്‌ റാണ

By BINDU PP.26 Apr, 2018

imran-azhar

 

 

 

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 'മഹാനടി'പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.അടുത്തിടെ പുറത്തിറങ്ങിയ പോസ്റ്ററുകളും 'മോഹ മനസുലു' എന്ന ചിത്രത്തിലെ ഗാനവും പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരുന്നു. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ കീര്‍ത്തിസുരേഷ് സാവിത്രിയെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ മുതിര്‍ന്ന താരമായ ജെമിനി ഗണേശനെ അവതരിപ്പിക്കുന്നു.'നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്തുന്നു. കീര്‍ത്തി, ദുല്‍ക്കര്‍ .. എല്ലാവിധ നന്മകളും നേരുന്നു. മഹാനടി" റാണാ ട്വിറ്ററില്‍ കുറിച്ചു. നാഗ ചൈതന്യ, അനുഷ്‌ക ഷെട്ടി, ഷാലിനി പാണ്ഡെ, മോഹന്‍ ബാബു, പ്രകാശ് രാജ്, കൃഷ്, രാജേന്ദ്രപ്രസാദ്, തരുണ്‍ ഭാസ്‌ക്കര്‍ ദാഹംഹം, മാളവിക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. മെയ് 9 ന് ചിത്രം തിയേറ്ററുകളിലെത്തും.