Friday 24 September 2021




ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധായകനാകുന്നു; കിംഗ് ഓഫ് കൊത്തയില്‍ നായകനായി ദുല്‍ഖര്‍

By mathew.29 Jul, 2021

imran-azhar

 

 

 

 


മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദുല്‍ഖറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

 

കിംഗ് ഓഫ് കൊത്ത എന്നാണ് ചിത്രത്തിന്റെ പേര്. കൈയില്‍ തോക്കുമായി മാസ് ലുക്കില്‍ നില്‍ക്കുന്ന ദുല്‍ഖര്‍ ആണ് പോസ്റ്ററിലുള്ളത്. മമ്മൂട്ടി- ജോഷി കൂട്ടുക്കെട്ടില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമാ ലോകത്തിന് ലഭിച്ചിട്ടുള്ളത്. ഇപ്പോള്‍ ദുല്‍ഖറും അഭിലാഷും ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജോഷിയുടെ സംവിധാനത്തിലെത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെയും തിരക്കഥാകൃത്ത് ആയിരുന്നു അഭിലാഷ് എന്‍ ചന്ദ്രന്‍. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.