Saturday 08 August 2020




കോട്ടയംകാര് പണ്ടേ പൊളിയല്ലേ, കിടിലന്‍ ലുക്കില്‍ എലീന പടിക്കല്‍

By geethu nair.01 Aug, 2020

imran-azhar

നിരവധി റിയാലിറ്റി ഷോകളിലും ചാനല്‍ പരിപാടികളിലും ശ്രദ്ധ നേടിയ താരമാണ് എലീന പടിക്കല്‍. ലോക്ക് ഡൗണ്‍ കാലം ആയതിനാല്‍ തന്റെ ആരാധകര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോകളും താരം പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്ക് വച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ സീരീസ് എന്ന ടാഗോടെ തനി കോട്ടയംകാരി അച്ചായത്തി ലുക്കില്‍ ചട്ടയും മുണ്ടുമുടുത്തുള്ള ഫോട്ടോഷൂട്ടാണ് എലീന പോസ്റ്റ് ചെയ്തിരിക്കുന്നത്.

കോട്ടയംകാര് പണ്ടേ പോളിയല്ലേടാ ഊവ്വേ..എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പങ്കുവച്ചത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അരുണ്‍ ഫോട്ടോഗ്രാഫ്‌സാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ബിഗ് ബോസ് താരവും അവതാരകയും നടിയുമായ ആര്യ ഫോട്ടോയുടെ താഴെ അമ്പോ എന്ന് കമന്റ് ഇട്ടിട്ടുണ്ട്.