By RK.26 Jan, 2022
മോഡലും നടിയുമായ ഈവ് ലിന് ശര്‍മ രണ്ട് മാസം മുമ്പാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പതിവായി പങ്കുവയ്ക്കാറുണ്ട്.
കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവും ഈവ് ലിന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇതിനെ ട്രോളി നിരവധി പേരാണ് കമന്റുകളിട്ടത്.
ഇതിനെതിരെ ഈവ് ലിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. മനസ്സിന്റെ ശക്തിയെ സൂചിപ്പിക്കുന്നതാണ് ഇത്തരം ചിത്രങ്ങളെന്നും താനതിനെ മനോഹരമായി കാണുന്നുവെന്നും ഈവ് ലിന് പറയുന്നു.
മുലയൂട്ടുക സര്വസാധാരാണവും ആരോഗ്യകരവുമായ കാര്യമാണ്. സ്ത്രീകള്‍ക്ക് അതിനാണ് സ്തനങ്ങള്‍ നല്‍കിയിരിക്കുന്നത്. അവയെക്കുറിച്ച് നാണക്കേട് തോന്നേണ്ട കാര്യമെന്തെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ ഈവ് ലിന് ചോദിക്കുന്നു.