Sunday 17 February 2019


പിറന്നാൾ ദിനത്തിൽ ഫഹദ് ഫാസിലിന് ആരാധകന്റെ ഡബ്‌സ്മാഷ് സമ്മാനം

By Sooraj S.01 Jan, 1970

imran-azhar

 

 

മലയാള സിനിമയിലെ യുവതാരമായ ഫഹദ് ഫാസിലിന്റെ ജന്മദിനമാണ് ഇന്ന്. അഭിനയ മികവ് കൊണ്ടും പുതുമയും വ്യത്യസ്തത കൊണ്ടും ആരാധകർ നെഞ്ചിലേറ്റി ആരാധിക്കുന്ന താരമാണ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിലിന്റെ ജന്മദിനത്തിൽ പ്രിയ പത്നിയും നടിയുമായ നസ്രിയ സർപ്രൈസ് ഗിഫ്റ്റ് നൽകുമെന്നും പറഞ്ഞിരുന്നു.ഒരു കിടിലന്‍ ബര്‍ത്ത് ഡേ കാര്‍ഡാണ് നസ്രിയ നല്‍കിയത്. ഇരുവരുടെയും ചിത്രം പതിപ്പിച്ച കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു. കൂടാതെ ഫഹദിന്റെ ഒരു കടുത്ത ആരാധകൻ താരത്തിനായി ഒരു തകർപ്പൻ ഡബ്‌സ്മാഷും ഒരുക്കി.

 

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി നടുത്തറ വീട്ടിൽ അനസാണ് ഫഹദ് ഫാസിലിനായി ഒരു അടിപൊളി ഡബ്‌സ്മാഷ് ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ അനസിന്റെ ഡബ്‌സ്മാഷ് ഇതിനോടകം തന്നെ വയറലായിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കാൻ അവസരം അന്വേഷിച്ച് അലയുന്ന അനസ് ഒരു കലാകാരൻ കൂടിയാണ്.

 

ഫഹദിന്റെ ചിത്രങ്ങളിലെ സംഭാഷണങ്ങൾ കോർത്തിണക്കി കൊണ്ടാണ് അനസ് ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. ടൈമിങ്ങും പെർഫെക്ഷനുമാണ് അനസിന്റെ ഡബ്‌സ്മാഷിന്റെ പ്രത്യേകത. ബോളിവുഡ് നടനായ ഇമ്രാൻ ഹാഷ്മിയുടെ കടുത്ത ആരാധകൻ കൂടിയാണ് അനസ്സ്. അഭിനയ മോഹവും മനസ്സിൽ കൊണ്ട് നടക്കുന്ന അനസ് ഇതിനോടകം തന്നെ നിരവധി ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.സൗദി അറേബിയയിലാണ് അനസ് താമസിക്കുന്നത്. സിനിമയി അഭിനയിക്കാനായി കഠിന പ്രയത്നം നടത്തുന്ന വ്യക്തിയാണ് അനസ്. അനസിന്റെ ഡബ്‌സ്മാഷുകളും ഷോർട് ഫിലിമുകളും സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിക്കുകയാണ്.