Saturday 18 August 2018

ഫഹദ് ഫാസിലിന് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ ! ആശംസകളുമായി സിനിമാലോകം......

By BINDU PP .08 Aug, 2018

imran-azhar

 

 

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച അഭിനയപ്രതിഭകളിലൊരാളായ ഫഹദ് ഫാസിലിന്റെ ഇന്ന് മുപ്പത്തിയാറാം പിറന്നാൾ. മലയാള സിനിമയിൽ നായകനിരയിൽ മുൻപന്തിയിൽ സ്ഥാനമുറപ്പിച്ച നടനാണ് ഫഹദ് ഫാസിൽ.അഭിനയ മികവുകൊണ്ട് വേറിട്ട് നിൽക്കുന്ന മുഖമാണ് ഫഹദ് ഫാസിൽ. സിനിമകളിലെ നായക സങ്കല്പങ്ങളെ മാറ്റിമറിച്ച നടൻ. ഇന്ന് ഫഹദിന്റെ പിറന്നാൾ ആണ് . സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകൾ നേർന്നത്.ഇത്തവണത്തെ പിറന്നാൾ മധുരം വരാനിരിക്കുന്ന അമൽ നീരദ് ഫഹദ് ഫാസിൽ കൂട്ടുക്കെട്ടിലെ ഓണ ചിത്രം വരത്തൻ താനെൻയാണ്. നിരവധി കഥാപത്രങ്ങൾക്ക് ജീവൻ നൽകിയാണ് ഫഹദ് ഫാസിൽ എന്ന നടൻ മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയത്.

 

ഫാസിൽ എന്ന സംവിധായകന്റെ മകനെന്ന ഐഡന്റിയിൽ മലയാള സിഎൻമയിൽ അരങ്ങേറ്റം കുറിച്ച ഫഹദ് ഫാസിൽ ആദ്യ സിനിമയിൽ പരാജയപ്പെട്ട് സിനിമ മേഖലയിൽ നിന്ന് തന്നെ മാറി നിൽക്കുകയായിരുന്നു. 2002 ഇറങ്ങിയ റൊമാൻറ്റിക് ചിത്രം  കൈയെത്തും ദൂരത്ത് എന്ന  ചിത്രത്തിലൂടെയായിരുന്നു  ഫഹദ്  മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് . കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ യിലൂടെയാണ്. ഇതിലെ മൃത്യഞ്ജയം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. ഒരു പാട് നിരൂപകശ്രദ്ധ പിടിച്ചു പറ്റി ഈ കഥാപാത്രം. സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത്.

 

2011 ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013 ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017 ലെ ദേശീയ ചലച്ചിത്ര പുരസ്കാരംഫഹദിനെ തേടി വന്നിരുന്നു.ഡയമണ്ട് നെക്ക്ലെയ്സ് ,22 ഫീമെയിൽ കോട്ടയം ,റെഡ് വൈൻ ആമേൻ ,ഒരു ഇന്ത്യൻ പ്രണയകഥ, ഇയ്യോബിന്റെ പുഫഹദ്റ,ബാംഗ്ലൂർ ഡെയ്സ് ,മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവ ആണ് ഫഹദിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. നല്ല ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഫഹദ് ഫാസിൽ കൊടുക്കുന്നുണ്ട്. ഇപ്പോൾ സത്യൻഅന്തിക്കാടിന്റെ പ്രകാശൻ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് ഫഹദ്.