Sunday 12 July 2020




വ്യാജ പ്രൊഫൈലുകൾക്കെതിരെ മഞ്ജുവാര്യര്‍ രംഗത്ത്

By BINDU PP .20 Feb, 2018

imran-azhar

 



സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലിലുകളൂം വ്യാജ വർത്തകളുമാണ് നിറഞ്ഞുനിൽക്കുന്നത്. വ്യാജ പ്രൊഫൈൽ ഉണ്ടെന്ന മുന്നറിയിപ്പുമായി മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ നടി മഞ്ജുവാര്യര്‍ രംഗത്ത്. ആരാധകരുമായി നടിക്ക് ആശയങ്ങൾ പങ്കുവെക്കുന്നതിന് ഒരു പ്രൊഫൈൽ മാത്രമേ ഉള്ളൂയെന്ന് നടി മഞ്ജുവാര്യര്‍ പറഞ്ഞു. വ്യാജ പ്രൊഫൈലിൽ വരുന്ന കാര്യത്തിനും നടി ഉത്തരവാദിത്തമില്ലെന്നും പറഞ്ഞു.

 

കുറിപ്പിന്റെ പൂർണരൂപം .....

 

എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്.

ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച്‌ അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ല.

പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി എനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങള്‍ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്നേഹിക്കുന്ന, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്.

നിങ്ങളുടെ പ്രാര്‍ത്ഥനയും പ്രോത്സാഹനവും ആണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്നും ഇതുപോലെ എന്റെ ശക്തിയായി കൂടെയുണ്ടാകണമെന്നും പ്രാര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വം.
നിങ്ങളുടെ സ്വന്തം
മഞ്ജു വാര്യര്‍.