Monday 11 December 2017

നടിയോട് നഗ്നചിത്രം ആവശ്യപ്പെട്ട ആരാധകന് സംഭവിച്ചത് !!!

By BINDU PP.16 Jun, 2017

imran-azhar

 

 

 


സിനിമ മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾ എല്ലാം ചീത്ത രീതിയിലുള്ളവരാണെന്നാണ് പൊതുസമൂഹത്തിന്റെ ധാരണ. സാമൂഹ്യമാധ്യമങ്ങളിൽ നടിമാരെ ചീത്തരീതിയിൽ കാണുകയും ചിത്രികരിക്കുകയും പതിവായ സംഭവമാണ്. എന്നാൽ ചിലവർ ഇതിനോട് പ്രതികരിക്കും ചിലവർ ഇത് ശ്രദ്ധിക്കുകയില്ല. കഴിഞ്ഞ ദിവസം കന്നട നടിയായ സംഗീത ഭട്ടിനോട് ആരാധകന്‍ നഗ്നചിത്രം ചോദിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണ് സംഗീതയുടെ ആരാധകന്‍ നഗ്നചിത്രം ചോദിച്ചത്. നഗ്നചിത്രം ചോദിച്ച് നിരന്തര ശല്യം ചെയ്തയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും സംഗീത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഒരു യുവതിയുടെ പേരിലുള്ള പ്രൊഫൈലില്‍ നിന്നുമാണ് നഗ്നചിത്രം ചോദിച്ചതെന്ന് സംഗീത പറഞ്ഞു. നടിമാര്‍ വേശ്യകളാണെന്നും നഗ്നചിത്രം നല്‍കാനും മെസേജ് അയച്ചയാള്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ് മറ്റൊരു യുവതിയുടെ നഗ്നചിത്രം ചോദിക്കാന്‍ കഴിയുകയെന്ന് സംഗീത ചോദിക്കുന്നു. അതിനാല്‍ പെണ്‍ പേരിലുള്ള പ്രൊഫൈല്‍ വ്യാജമാണെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ശല്യം ചെയ്തയാളെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ സംഗീത സൈബര്‍ പോലീസിന് പരാതി നല്‍കി.