Tuesday 17 October 2017

'ദേവീ സജിതാ മായേ എന്നെ ഞാൻ സംരക്ഷിച്ചു കൊളളാമേ' :സജിതാ മഠത്തിലിനെതിരെ ഭാഗ്യലക്ഷ്മി

By BINDU PP.10 Aug, 2017

imran-azhar

 

 


സജിതാ മഠത്തിലിനെതിരെ രൂക്ഷപരിഹാസവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. വനിത സംഘടനയുടെ രൂപികരണവുമായി ബന്ധപ്പെട്ടു നടിമാര്‍ക്കിടയില്‍ നിന്നു തന്നെ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. ലക്ഷ്മിപ്രിയ, മിയ, ശ്വേത മേനോന്‍ തുടങ്ങിയവര്‍ ഇതിനോട് വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഡബ്ല്യൂ സി സിയില്‍ നിന്ന് ആരേയും ഒഴിവാക്കിട്ടില്ല എന്നും ഏതു സംഘടനയും രൂപികരിക്കുന്നത് എല്ലവരേയും അറിയിച്ചു കൊണ്ടായിരിക്കില്ല എന്നും വുമണ്‍ കളക്ടിവ് അംഗമായ സജിത മഠത്തില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

സിനിമയില്‍ നിന്നു നിരവധി പേര്‍ ഇതില്‍ അംഗമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും സംഘടന രജിസ്റ്റര്‍ ചെയ്യും വരെ കാത്തിരിക്കണം എന്നും സജിത മഠത്തില്‍ അഭിമുഖത്തില്‍ കൂടി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ പരിഹാസവുമായി ഭാഗ്യലക്ഷമി രംഗത്ത് എത്തി. ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നിങ്ങളറിഞ്ഞോ എനിക്ക് ഉടനേ WCC യിൽ മെമ്പർഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തിൽ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തിൽ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ...ദേവീ..മഹാമായേ...