By സൂരജ് സുരേന്ദ്രൻ .05 Jan, 2021
കൊച്ചി: മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ദൃശ്യം 2 ഒടിടി റിലീസ് തന്നെന്ന് അടിവരയിട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആന്റണിയുടെ പ്രതികരണം.
ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫുമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ അടക്കമുള്ളവർ മോഹൻലാലിനും, ആന്റണിക്കുമെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുന്നത്.
റിലീസുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ചവർ തന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ദൃശ്യം 2ന്റെ റിലീസ് സംബന്ധിച്ച് തീയറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല.
അതിനാൽ ഈ വിഷയത്തിൽ ഒരു ചർച്ചയുടെ ആവശ്യമില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.