Thursday 27 February 2020




നടി ഷീലു എബ്രഹാമിന്റെ മകൻ നെയ്‌ലിന്റെ ആദ്യ കുർബാന ചടങ്ങിൽ മെഗാ സ്റ്റാർ മമ്മൂക്ക

By Sooraj Surendran .09 Jan, 2020

imran-azhar

 

 

പ്രമുഖ നടി ഷീലു എബ്രഹാമിന്റെ മകൻ നെയ്‌ൽ എബ്രഹാം മാത്യുവിന്റെ ആദ്യ കുർബാന ചടങ്ങ് താര സമ്പന്നമായി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. കാവ്യാ മാധവൻ, ദേവൻ, രഞ്ജി പണിക്കർ, നമിത പ്രമോദ്, രമേശ് പിഷാരടി, സിദ്ധിഖ്, കൈലാഷ്, ബൈജു, മനോജ് കെ ജയൻ, തുടങ്ങി നിരവധി താരങ്ങളാൽ സമ്പന്നമായിരുന്നു ചടങ്ങ്. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം അഭിനയ രംഗത്തേക്ക് വരുന്നത്. തുടർന്ന് മലയാള സിനിമയിൽ ഒരുപിടി ശക്തമായ കഥാപാത്രങ്ങളാൽ പ്രേക്ഷക മനസുകളിൽ ചേക്കേറുകയായിരുന്നു ഷീലു.