Tuesday 17 October 2017

തനിക്ക് പ്രണവ് ദുല്‍ഖറിനെപ്പോലെയാണെന്ന് : മമ്മൂട്ടി

By BINDU PP.06 Jun, 2017

imran-azhar

 

 


മലയാള സിനിമയിൽ താരപുത്രന്മാർ നിറഞ്ഞു നിൽക്കുന്ന സമയമാണ് ഇപ്പോൾ. മമ്മൂട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമ പ്രേക്ഷകരുടെ മനംകവർന്നെടുക്കുകയാണ്. ഇതേസമയം മോഹനലാലിന്റെ മകൻ പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനായി കാത്തിരിക്കുകയാണ്.പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ് പ്രണവ് മോഹനലാലിനെ കാത്തിരിക്കുന്നത്. ഇരു മഹാനടന്മാരുടെ ഫാൻസ്‌ പരസ്പരം വാഴകുണ്ടെങ്കിലും ഇരു നടന്മാരും നല്ല സൗഹൃദത്തിലാണ്. പ്രണവ് തനിക്ക് ദുല്‍ഖറിനെപ്പോലെ തന്നെ പ്രിയപ്പെട്ടവനാണെന്ന് മമ്മൂട്ടി പറഞ്ഞു.>ഒരു മാധ്യമ അഭിമുഖത്തിലാണ് മമ്മൂട്ടി പ്രണവിനെക്കുറിച്ച് മനസ്സ് തുറന്നത്. തനിക്ക് പ്രണവ് ദുല്‍ഖറിനെപ്പോലെയാണെന്നും പ്രണവ് നേരത്തെ സിനിമയില്‍ വരേണ്ടതായിരുന്നെന്നും മമ്മുട്ടി പറഞ്ഞു. പ്രണവിന്റെ സിനിമ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ മറുപടി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവ് നായകനാകുന്നത്. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.