Saturday 08 August 2020




'നിന്റെ കരിയർ നശിപ്പിക്കും'; നടി ഷംന കാസിമിനെതിരെ ഭീഷണി

By Sooraj Surendran.24 Jun, 2020

imran-azhar

 

 

പ്രമുഖ നടി ഷംന കാസിമിനെതിരെ ഭീഷണി. കഴിഞ്ഞ ദിവസമാണ് സംഭവം. താരത്തെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമം. വിവാഹാലോചനയ്‌ക്കെന്ന വ്യാജേനയാണ് നാലംഗ സംഘം ഷംനയുടെ വീട്ടിലേക്കെത്തിയത്. ശേഷം വീടിന്റെ ദൃശ്യങ്ങൾ പകർത്തി സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ഷംനയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ കരിയർ നശിപ്പിക്കുമെന്നും, പണം തട്ടാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഷംനയുടെ അമ്മ പരാതി നൽകിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മരട് പോലീസ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഷംന കാസിം ഇപ്പോൾ ഹൈദരാബാദിലാണുള്ളത്. താരം നാട്ടിലേക്കെത്തിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അമ്മ വ്യക്തമാക്കി. തൃശൂർ സ്വദേശികളെയാണ് പോലീസ് പിടികൂടിയത്.