Sunday 16 December 2018


ഫ്രീക്ക് പെണ്ണേ... ഡിസ്‌ലൈക്ക് പെരുമഴ !

By BINDU PP .22 Sep, 2018

imran-azhar



ഫ്രീക്ക് പെണ്ണേ....എന്ന ഗാനം ഡിസ്‌ലൈക്കുകൾ വന്നു നിറഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ആയ ഒരു അഡാർ ലൗവ്വിലെ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം മണിക്കൂറുകൾക്കകം ഡിസ്‌ലൈക്കുകൾ വന്നു നിറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പൂരം.റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടരലക്ഷം ഡിസ്‌ലൈക്കാണു ഗാനത്തിനു കിട്ടിയത്. പതിനൊന്നുലക്ഷത്തോളം ആളുകൾ ഇതിനോടകം ഗാനം കണ്ടുകഴിഞ്ഞു. പ്രിയ പ്രകാശ് വാര്യർ, റോഷൻ അബ്ദുൾ, നൂറിൻ ഷരീഫ് എന്നിവരാണു ഗാനരംഗങ്ങളിൽ എത്തുന്നത്. ഈ ഡിസ്ലൈക്കുകളെ എല്ലാം ലൈക്കുകളായി കാണുകയാണു ഗാനം ആലപിച്ച സത്യജിത്ത്. ഫ്രീക്ക് പെണ്ണേഎന്ന ഗാനത്തിന്റെ വരികളും നവാഗതനായ സത്യജിത്തിന്റേതാണ്.

 

ഈ ഡിസ്ലൈക്കുകളെ ഞാന്‍ പോസിറ്റീവായി തന്നെയാണു കാണുന്നത്. കാരണം എന്തിന്റെ പേരിലായാലും എന്റെ പാട്ടിനെ കുറിച്ച്‌ ആളുകള്‍ സംസാരിക്കും. കൂടുതല്‍ ആളുകള്‍ പാട്ടിനെ കുറിച്ച്‌ അറിയാന്‍ തുടങ്ങും. ഒരു മൊബൈല്‍ വീഡിയോയില്‍ ഒതുങ്ങിയിരുന്ന മനുഷ്യനായിരുന്നു ഞാന്‍. ഇപ്പോള്‍ എന്റെ പാട്ട് എല്ലാവരും കേള്‍ക്കുന്നുണ്ട്. അതില്‍ സന്തോഷമേയുള്ളൂ. അതുകൊണ്ട് ഈ ഡിസ്ലൈക്കുകളെ എല്ലാം ലൈക്കുകളായി കാണാനാണ് തനിക്കിഷ്ട്ടമെന്ന് സത്യജിത്ത് പറഞ്ഞു.