Tuesday 19 March 2024




'ഈ സൗഹൃദം ഭാഗ്യമാണ് '! സൗഹൃദ നിമിഷങ്ങൾ പങ്കുവെച്ച് ഗീതു മോഹൻദാസ്

By Sooraj Surendran.22 Oct, 2019

imran-azhar

 

 

'ഈ സൗഹൃദം ഭാഗ്യമാണ്' മഞ്ജു വാരിയർക്കും, പൂർണിമ ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ഗീതു മോഹൻദാസ് കുറിച്ചു. സിനിമയ്ക്കപ്പുറം ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്ന പ്രിയ താരങ്ങളാണ് ഇവർ. ഗീതു പങ്കുവെച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

" target="_blank">

നിവിൻ പോളിയെ നായകനാക്കി ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ. ചിത്രം ഉടൻ തന്നെ തീയറ്ററുകളിൽ റിലീസ് ചെയ്യും. അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറും കൂടാതെ അജയ് ജി റായ്, അലന്‍ മക്ക്അലക്‌സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം.