Saturday 18 November 2017

'ഇനി കാത്തിരിക്കാൻ വയ്യ നിവിൻ' :ഗീതു മോഹൻദാസ്

By BINDU PP.08 Sep, 2017

imran-azhar

 

 

ഓണക്കാലത്തെ ചിത്രങ്ങളിലെ ഏറ്റവും മികച്ചത് ഏതെന്ന് എന്ന് ചോദിച്ചാൽ നിവിൻ പോളിയെ നായകനാക്കി അൽത്താഫ് അലി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രമാണെന്ന് മലയാള സിനിമ ആരാധകർ ഒരുമിച്ച് പറയും. ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം സിനിമാ രംഗത്ത് നിന്നുള്ളവരും എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ നടിയും സംവിധായികയുമായ ഗീതു മോഹൻദാസും തന്റെ ഫേസ്ബുക്കിലൂടെയാണ് ഗീതു ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കണ്ട അനുഭവം പങ്കുവച്ചത്.

 

”ഒരു കൂട്ടം ചെറുപ്പക്കാരുടെ എനർജിയാണ് ചിത്രത്തിൽ കാണുന്നത്” എന്ന് പറഞ്ഞ ഗീതു, ചിത്രത്തിന് പിന്നിലുള്ള യുവതാരങ്ങളെ പ്രശംസിയ്ക്കുകയും ചെയ്തു. മാത്രമല്ല വളരെ വ്യത്യസ്തമായിട്ടാണ് നിവിൻ പോളി താൻ സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന ചിത്രത്തിലെത്തുന്നത് എന്നും ഗീതു പോസ്റ്റിൽ സൂചിപ്പിയ്ക്കുന്നു. ഇത് വരെ കാണാത്ത വ്യത്യസ്തമായ അവതാരമായി നിവിൻ എത്തുന്നത് കാണാൻ കാത്തിരിയ്ക്കാൻ വയ്യ എന്നാണ് ഗീതു കുറിച്ചിരിക്കുന്നത്. തന്റെ അകന്നു പോയ സഹോദരനെ അന്വേഷിച്ച് ലക്ഷദ്വീപിലേക്ക് പോവുന്ന ബാലന്റെ കഥയാണ് മൂത്തോൻ പറയുന്നത്.