Sunday 08 December 2019




നാദസ്വരവുമായി ശിവാജി ഗണേശനും ഇടയ്ക്കയുമായി രാമ പൊതുവാളും

By Aravind S Sasi.21 Nov, 2019

imran-azhar

 

 

പനാജി: ഇന്ത്യൻ സിനിമയിലെ പലപ്പോഴായി പ്രത്യക്ഷപ്പെട്ട സംഗീത ഉപകരണങ്ങളുടെ ചിത്രങ്ങളുമായി ഐഎഫ്എഫ്ഐ കലണ്ടർ. വിവിധ സിനിമകളിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചതാണ് കലണ്ടർ. അരവിന്ദന്റെ തമ്പിൽ ഇടയ്ക്ക വായിക്കുന്ന ഞരളത്ത് രാമപ്പൊതുവാളിന്റെ ചിത്രവും കലണ്ടറിൽ ഉൾപ്പെട്ടിരിക്കുന്നു. 1968 ൽ ശിവാജി ഗണേശൻ തില്ലാന മോഹനമ്പാൾ എന്ന ചിത്രത്തിൽ നാദസ്വരം വായിക്കുന്നതും സബാഷ് ഡാഡിയിൽ കിഷോർ കുമാർ ഹാർമോണിയം വായിക്കുന്നതും കലണ്ടറിന്റെ പ്രധാന പേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.1940 ൽ നരസിഭഗതിൽ വിഷ്ണു പന്ത് പഗ്നിസ് ഏകതാര വായിക്കുന്നതും 1946 ൽ വാൽമീകിയിൽ രാജ് കപൂർ തമ്പുരു വായിക്കുന്നതുമാണ് ഏറ്റവും പഴയ ചിത്രങ്ങൾ. വീണ വായിക്കുന്ന ജയശ്രീ ഗഡ്കർ ( സീതമ്മയ്യ 1964), ടെനോർ ബൻജോ വായിക്കുന്ന പി എൽ ദേശ് പാണ്ഡെ ( ഗുലാച ഗണപതി 1953), ഷെഹനായി വായിക്കുന്ന രാജ് കുമാർ ( സനാദി അപ്പണ 1977 ), വയലിൻ വായിക്കുന്ന കൽപ്പന ( ഗജ്പൂജ 1970 ) തുടങ്ങിയ ചിത്രങ്ങളും പ്രധാന്യത്തോടെ കലണ്ടറിൽ നൽകിയിട്ടുണ്ട്. 24 ചിത്രങ്ങളാണ് കലണ്ടറിലുള്ളത്. കലണ്ടറിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ഓരോ സിനിമയിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കഴിയുന്ന രീതിയിലാണ് രൂപ കൽപ്പന.