Wednesday 20 June 2018

അപ്പൊ ഇനി ഗോദയിൽ കാണാം!!! ആരോ നെഞ്ചിൽ.. എന്ന പാട്ട് സ്മ്യൂളിൽ പാടിയാൽ സമ്മാനം

By BINDU PP.20 Apr, 2017

imran-azhar

 




ഗോദ എന്ന ചിത്രം മലയാളികൾ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗോദയിലെ മനോഹരമായ ഒരു പാട്ട് റിലീസ് ആയി.'ആരോ നെഞ്ചിൽ' എന്ന പാട്ട്. മലയാളികൾ ഈ പാട്ടിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുന്നു 'ആരോ നെഞ്ചിൽ' എന്ന് തുടങ്ങുന്ന പാട്ട് സ്മ്യൂളിൽ പാടിയാൽ വിജയിക്ക് ഷാൻ റഹ്മാന്റെ സിനിമയിൽ പാടാൻ അവസരം. ചെയ്യേണ്ടത് ഇത്ര മാത്രം. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ഗോദയുടെ "Smule" അക്കൗണ്ടിൽ നിന്നും "ആരോ നെഞ്ചിൽ" എന്ന് തുടങ്ങുന്ന കരോക്കേ പാടി, #godhayilepaattumalsaram #godhamovie എന്ന് ടാഗ് ചെയ്തു നിങ്ങളുടെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുക. മെയ് 1നു മികച്ച ഗായകനെ/ഗായികയെ പ്രഖ്യാപിക്കുന്നതാണ്. അപ്പൊ ഇനി ഗോദയിൽ കാണാം എന്നുപറഞ്ഞാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുടെ പോസ്റ്റ്.