Thursday 20 September 2018



ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

By BINDU PP .07 Dec, 2017

imran-azhar

 


സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലായിരുന്നു അപകടം. ചെന്നൈയ്ക്ക് പോകുകയായിരുന്ന സംവിധായകന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.കറുത്ത ബെന്‍സ് കാറിലായിരുന്നു ഗൗതം മേനോന്‍ സഞ്ചരിച്ചിരുന്നത്. മുന്നില്‍ പോയ ലോറി അപ്രതീക്ഷിതമായി തിരിഞ്ഞതാണ് അപകടമുണ്ടാകാനുള്ള കാരണം. മുന്നിലുള്ള ലോറി വെട്ടിച്ചപ്പോള്‍ നല്ല വേഗതയിലായിരുന്ന കാറും വെട്ടിച്ചു. ഇതാണ് ഡിവൈഡറില്‍ കാര്‍ ഇടിയ്ക്കാന്‍ ഇടയായത്.