Monday 11 December 2017

ഹാപ്പി ബർത്ത് ഡേ ദുൽഖർ !!!

By BINDU PP.28 Jul, 2017

imran-azhar

 

 


ജൂലൈ 28, ഇന്ന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ്. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ മകനായിട്ട് തന്നെയാണ് സെക്കന്‍ ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള ചിത്രങ്ങളില്‍ ആ താരപദവിയുടെ മറവില്‍ നില്‍ക്കാതെ, വാപ്പച്ചിയുടെ പേരു കളയാതെ തന്നെ ദുല്‍ഖര്‍ തന്റെ ഇടം കണ്ടെത്തി. സെക്കന്റ് ഷോ, ബാംഗ്ലൂര്‍ ഡെയ്‌സ്, പട്ടം പോലെ,ചാർളി , ഞാൻ എബിസിഡി പോലുള്ള ചിത്രങ്ങളില്‍ പുതു തലമുറയുടെ പ്രതീകമായി നിന്ന് അഭിനയിച്ചു . ഓ കാദല്‍ കണ്‍മണി എന്ന മണിരത്‌നം ചിത്രത്തിലൂടെ മമ്മൂട്ടിയുടെ അഭിനയത്തിനൊപ്പം താരതമ്യം ചെയ്യുന്നതുവരെ വരെ എത്തി കാര്യങ്ങള്‍. 2015-ൽ ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. അതെ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയുടെ ഭാവിവാഗ്ദാനമായിക്കൊണ്ടിരിക്കുകയാണ് . ഇത്തവണത്തെ ജന്മദിനം കുഞ്ഞു മറിയതോടൊപ്പം ദുല്‍ഖറിന് ആഘോഷിക്കാം.